കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

അപകടത്തിൽപ്പെട്ട ബസ്
കോഴിക്കോട്: വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. മാവൂർ കുറ്റിക്കടവ് സ്വദേശിയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർഥികളാണ് ഇരുവരും.









0 comments