രാജി വെച്ച എഎപി എംഎൽഎമാർ ബിജെപിയിലേക്കോ?

ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ ആശങ്ക. എഎപി പാർട്ടിയിൽ നിന്ന് രാജി വെച്ച എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയതായി സൂചന. കൂടുതൽ എംഎൽഎമാർ പാർട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സ്ഥാനമോഹികളാണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.
ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസം മാത്രം ശേഷിക്കെ ഏഴ് എംഎൽഎമാരായിരുന്നു ഇന്നലെ പാർട്ടിയിൽ നിന്നും രാജിവെച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവരാണ് രാജിവെച്ചത്. നരേഷ് കുമാർ, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക എഎപി പുറത്തിറക്കിയത്. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കൂട്ടരാജി.









0 comments