കോഴിക്കോട് ഫ്ലാറ്റില്‍ കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷിച്ചു

കോഴിക്കോട്: ഫ്ലാറ്റിലെ മുറിയിൽ കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി. മെഡിക്കൽ കോളേജിന് സമീപം ഐശ്വര്യ അപ്പാർട്ട്മെന്റിൽ തിങ്കൾ പകൽ രണ്ടോടെയായിരുന്നു സംഭവം. അപ്പാർട്ട്മെന്റിലെ താമസക്കാരനായി റഫീഖിന്റെ മകൻ മുഹമ്മദ് മിലൻ മുറിയിൽ കയറി അബദ്ധത്തിൽ വാതിൽ പൂട്ടുകയായിരുന്നു. വീട്ടുകാർ ശ്രമിച്ചിട്ടും തുറക്കാനായില്ല. ബീച്ച് അഗ്നിരക്ഷാ സേനാഗംങ്ങളെത്തി ലോക്ക് ബ്രേക്കർ ഉപയോഗിച്ച് വാതിൽ തുറന്നു. കുഞ്ഞിനെ പുറത്തെത്തിക്കുകയായിരുന്നു.









0 comments