അതിരപ്പിള്ളിക്ക് സമീപം വീണ്ടും നിർത്തിയിട്ട കാർ തകർത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം വീണ്ടും നിർത്തിയിട്ട കാർ തകർത്തു. തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ട വാഹനമാണ് തകർത്തത്. ആളപായമില്ല. വാഹനത്തിന്റെ തകരാർ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.
കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് എൻജിൻ തകരാറിലായ ഒരു വാൻ കാട്ടാന തകർത്തിരുന്നു. വാഹനത്തിൽ ആളില്ലാഞ്ഞതിനാൽ കൂടുതൽ അപകടമുണ്ടായില്ല. കഴിഞ്ഞ വർഷം വത്സ എന്ന സ്ത്രീ കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. ആദിവാസി മേഖലയായ ഈ പ്രദേശത്ത് വനവിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ഒട്ടേറെപേർ ജീവിക്കുന്നത്. തുടർച്ചയായ ഭീഷണി കാട്ടാനമൂലം ഉണ്ടാകുന്നതോടെ വനംവകുപ്പ് അധികൃതർ ഗൗരവമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments