സ്നേഹവും സാഹോദര്യവും പകരുന്ന ആഘോഷം : എം വി ഗോവിന്ദൻ

തിരുവനന്തപുരം : മാനവിക സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് ചെറിയ പെരുന്നാൾ നൽകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു മാസം നീണ്ട വ്രതാനുഭവം പകർന്ന സ്നേഹ ചൈതന്യത്തോടെയാണ് നാം പെരുന്നാളിനെ വരവേൽക്കുന്നത്. വെറുപ്പിന്റെ വാഹകരെയും വർഗീയ ശക്തികളെയും അകറ്റിനിർത്താൻ സ്നേഹവും സാഹോദര്യവും ആയുധമാക്കണമെന്ന ഓർമപ്പെടുത്തൽ കൂടിയാണിതെന്നും അദ്ദേഹം ആശംസാസന്ദേശത്തിൽ പറഞ്ഞു.









0 comments