coast guard week celebration
തീരരക്ഷയുടെ ആവശ്യകത ഓർമ്മപ്പെടുത്തി കോസ്റ്റ് ഗാർഡ് റാലി സമാപിച്ചു

ഫോട്ടോ : സൈക്കിൾ റാലി വിഴിഞ്ഞത്ത് എത്തിയപ്പോൾ.
കോവളം : കോസ്റ്റ് ഗാർഡിൻ്റെ 49-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൈക്കിൾ റാലി 1860 കി.മീ പിന്നിട്ട് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കേന്ദ്രത്തിൽ സമാപിച്ചു. 20 പേരടങ്ങുന്ന കോസ്റ്റ് ഗാർഡ് സംഘം പശ്ചിമതീരം വഴിയാണ് ഇവിടെ എത്തിയത്.
തീരസുരക്ഷയും ദേശീയബോധവും ഉയർത്തുകയാണ് പര്യടനത്തിൻ്റെ ലക്ഷ്യം. കേന്ദ്രഭരണ പ്രദേശമായ ദാമനിൽ നിന്ന് ഫെബ്രുവരി രണ്ടിന് പുറപ്പെട്ട സൈക്കിൾ പര്യടനം മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്ന് കേരളത്തിൽ പിലാത്തറ, ബേപ്പൂർ, തളിക്കുളം, കൊച്ചി , പൻമന പ്രദേശങ്ങളിലൂടെയാണ് കടന്നു വന്നത്. ഡെപ്യൂട്ടി കമാൻഡൻ്റ് സ്വാമിനാഥനാണ് യാത്ര നയിച്ചത്.

ചടങ്ങിൽ ആദിത്യ വർമ്മ മുഖ്യാതിഥി ആയിരുന്നു. കോസ്റ്റ് ഗാർഡ് (കേരള-മാഹി) ഡിസ്ട്രിക്ട് കമാൻഡർ ഡിഐജി എൻ രവി, വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ കമാൻഡൻ്റ് ജി ശ്രീകുമാർ, മറ്റ് മുതിർന്ന ഓഫീസർമാർ, സേനാംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.









0 comments