റോഡിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്തതിന് മര്‍ദനം; 3 യുവാക്കള്‍ അറസ്റ്റില്‍

മുഹമ്മദ് റാഷിഖ്, മുഹമ്മദ് ജാസിത്, മുഹമ്മദ് ബാസിത്
മലപ്പുറം: റോഡിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്തവരെ മാരകായധങ്ങളുമായി മർദിച്ച കേസിൽ മൂന്നുപേരെ മലപ്പുറം പൊലീസ് അറസ്റ്റ്ചെയ്തു. പാണക്കാട് സ്വദേശികളായ പെരിയേങ്ങൽ മുഹമ്മദ് റാഷിഖ് (27), പട്ടർകടവ് എർളാക്കര മുഹമ്മദ് ജാസിത് (26), കുണ്ടുപുഴക്കൽ മുഹമ്മദ് ബാസിത് (21) എന്നിവരാണണ് പിടിയിലായത്.
പെരുന്നാൾ ദിവസം പുലർച്ചെ പാണക്കാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ റോഡിലിരുന്ന് ലഹരി ഉപയോഗിച്ചത് ചോദ്യംചെയ്ത വൈരാഗ്യത്തിൽ പട്ടർക്കടവ് സ്വദേശി ഹാരിസ്, പിതൃസഹോദരന്റെ മകൻ റിയാസ് എന്നിവരെയാണ് മർദിച്ചത്.
റിയാസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് നഞ്ചക്കും ഇരുമ്പുവടിയും ഉപയോഗിച്ച് ഹാരിസിനെ മർദിച്ചത്. ചാവികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുംചെയ്തു. മലപ്പുറം സിഐ പി വിഷ്ണു, എസ്ഐ എസ് കെ പ്രിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.









0 comments