ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ അറസ്റ്റിലായത് 2854 പേര്‍; പിടിച്ചെടുത്തത് ഒന്നരക്കിലോ എംഡിഎംഎ, 153 കിലോ കഞ്ചാവ്

തിരുവനന്തപുരം: ലഹരിക്കച്ചവടം കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 2854 പേര്‍. വിവിധയിടങ്ങളില്‍ നിന്നായി 1.5 കിലോ ഗ്രാം എംഡിഎംഎയും 153 കിലോ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
ഫെബ്രുവരി 22 മുതലാണ് പൊലീസ് ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെന്ന് സംശയിക്കുന്നവരെയും മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞവരുമായി ബന്ധമുള്ളവരെയും ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമായിരുന്നു പരിശോധന. 17,246 പേരെ പരിശോധിച്ചതായും 2782 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി-ഹണ്ടെന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് ദിവസങ്ങൾക്കുള്ളിൽ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.







0 comments