ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 2 യുവാക്കൾ മരിച്ചു

BIKE ACCIDENT.
വെബ് ഡെസ്ക്

Published on Oct 29, 2025, 11:39 PM | 1 min read

അമ്പലവയൽ: അമ്പലവയൽ ടൗണിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ സ്വദേശികളായ ചാലിക്കുഴി സുധീഷ് (30), കോലമ്പറ്റ സുമേഷ് (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ന് അമ്പലവയൽ - ചുള്ളിയോട് റോഡിലെ റസ്റ്റ്ഹൗസ് പരിസരത്തായിരുന്നു അപകടം. മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.




deshabhimani section

Related News

View More
0 comments
Sort by

Home