print edition ഉൗട്ടി– മേട്ടുപ്പാളയം റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി

പാലക്കാട്: മൂന്നുദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും പാളത്തിൽ പാറക്കല്ലുകളും മണ്ണും നിറഞ്ഞ് ഉൗട്ടി–മേട്ടുപ്പാളയം റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി. ദീപാവലി ആഘോഷ സമയത്തുണ്ടായ തടസ്സം യാത്രക്കാരെ പ്രയാസത്തിലാക്കി. ഹിൽഗ്രോവ്, അറവുങ്കാട് എന്നിവിടങ്ങളിലാണ് പാളത്തിൽ കല്ലും മണ്ണും നിറഞ്ഞത്.
ഇൗ റൂട്ടിൽ സ്ഥിരമായുള്ള ഒരു സർവീസും ദീപാവലിയോടനുബന്ധിച്ച് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്താനുദ്ദേശിച്ച നാല് പ്രത്യേക സർവീസുകളും കൂനൂർ–മേട്ടുപ്പാളയം സർവീസുകളുമാണ് മുടങ്ങിയത്. കൂനൂർ–ഉൗട്ടി സർവീസ് വൈകി. കൂനൂർ–മേട്ടുപ്പാളയം സർവീസ് മൂന്നുദിവസത്തേക്ക് റദ്ദാക്കി. പാളത്തിലെ തടസ്സം മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.









0 comments