print edition 3 ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രി (94.27 ശതമാനം), വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം (90.24 ശതമാനം) എന്നിവയ്‌ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചത്. കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിന് 90.80 ശതമാനത്തോടെ എന്‍ക്യുഎഎസ് പുനർ അംഗീകാരവും ലഭിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിക്ക് എന്‍ക്യുഎഎസിന് പുറമേ മുസ്‌കാന്‍ (93.23 ശതമാനം), ലക്ഷ്യ (ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ 94.32 ശതമാനം, ലേബര്‍ റൂം 90.56 ശതമാനം) സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചു.
ഇതോടെ എന്‍ക്യുഎഎസ് അംഗീകാരമുള്ള സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 227 ആയി. ഒന്പത് ജില്ലാ ആശുപത്രികള്‍, എട്ട് താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 169 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 30 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയും എന്‍ക്യുഎഎസ് അംഗീകാരം നേടിയവയാണ്. ഇതുവരെ സംസ്ഥാനത്ത് 17 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനുണ്ട്. ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷനുള്ളത്.









0 comments