'ഇ എം എസിന്റെ ലോകം' ദേശിയ സെമിനാർ 23 മുതൽ

EMS national seminar
വെബ് ഡെസ്ക്

Published on Sep 21, 2025, 07:18 PM | 2 min read

തിരൂര്‍: നവോത്ഥാനത്തിന്റെയും പുരോഗമനാശയങ്ങളുടെയും വിത്തുപാകിയ കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ സ്മരണകളുമായി "ഇ എം എസിന്റെ ലോകം' ദേശീയ സെമിനാർ ചൊവ്വയും ബുധനും തിരുന്നാവായ കാരത്തൂരിൽ നടക്കും. ഖത്തർ ഓഡിറ്റോറിയത്തിൽ ചൊവ്വ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, വിജൂ കൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. ഇ എം എസ് അനുസ്മരണ പ്രഭാഷണം കെ ഇ എൻ നടത്തും. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പങ്കെടുക്കും.


പകൽ രണ്ടിന് "വർഗീയത വലതുപക്ഷവൽക്കരണം' സെമിനാറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അധ്യക്ഷനാകും. ഡോ. കെ എൻ ഗണേഷ്, ഡോ. അനിൽ ചേലേമ്പ്ര, ഡോ. എം എ സിദീഖ് എന്നിവർ സംസാരിക്കും. വൈകിട്ട് 3.30ന് "ലോക സാമ്പത്തിക പ്രതിസന്ധിയും ബദലുകളും' സെമിനാറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ അധ്യക്ഷയാകും. മന്ത്രി പി രാജീവ്, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും. വൈകിട്ട് ആറിന് അലോഷി ആദം നയിക്കുന്ന ഗസൽസന്ധ്യ.


ബുധൻ രാവിലെ 10ന് "സാർവദേശീയ രാഷ്ട്രീയം ഏകധ്രുവതയിൽനിന്ന് ബഹുധ്രുവതയിലേക്ക്' സെഷനിൽ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനാകും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, എ എം ഷിനാസ്, വി ബി പരമേശ്വരൻ എന്നിവർ സംസാരിക്കും. പകല്‍ 12ന് "പുതിയ വിദ്യാഭ്യാസ നയം കാവിവൽക്കരണത്തിനെതിരെ ജനാധിപത്യ ബദൽ' സെഷനിൽ പി പി വാസുദേവൻ അധ്യക്ഷനാകും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, മുന്‍ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ സംസാരിക്കും.


പകൽ 2.30ന് "സംസ്കാരം, ജാതി: ലിംഗപദവി' സെഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാർ അധ്യക്ഷനാകും. ടി എൻ സീമ, ഡോ. ധർമരാജ് അടാട്ട്, എം എം നാരായണൻ എന്നിവർ സംസാരിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനാകും. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പങ്കെടുക്കും.

സംഘാടകസമിതി ചെയർമാൻ കെ ടി ജലീൽ എംഎല്‍എ, ജനറൽ കൺവീനർ കൂട്ടായി ബഷീർ, കെ വി സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home