കാറിടിച്ച് വിദ്യാർഥിനിയ്ക്ക് പരിക്കേറ്റ സംഭവം: അധ്യാപികയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

മലപ്പുറം: സ്‌കൂൾ കോമ്പൗണ്ടിൽ അധ്യാപിക ഓടിച്ച കാറിടിച്ച് വിദ്യാർഥിനിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ് മലപ്പുറം ആർടിഒ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ബീഗത്തിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്‌തത്.
Related News
കഴിഞ്ഞ വെള്ളി വൈകിട്ട് നാലിനാണ് സംഭവം.സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി മിർഷ ഫാത്തിമക്കാണ് പരിക്കേറ്റത്. വിദ്യാർഥിയുടെ കാലിന് പൊട്ടലുണ്ട്. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments