ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂർ: ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ കാറ്ററിങ് തൊഴിലാളി മരിച്ചു. പാപ്പിനിശേരി ഇന്തോട് അഷിനാണ് (23) മരിച്ചത്. കണ്ണൂരിലെ കാറ്ററിങ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പാപ്പിനിശേരി വളപട്ടണം പാലത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 12.15നാണ് അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയ ടാങ്കർ ലോറി എതിരെ വന്ന കാറിൽ തട്ടി നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോയി. ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. കക്കൂസ് മാലിന്യം കൊണ്ടുപോകുകയായിരുന്ന ടാങ്കറാണെന്നാണ് പ്രാഥമിക നിഗമനം. തെക്കൻ ഉഷയുടെയും കല്ലേൻ പവിത്രന്റെയും മകനാണ്. സഹോദരി ഐശ്യര്യ.







0 comments