താലിബാൻ മന്ത്രിക്ക് സ്വീകരണം ലജ്ജിപ്പിക്കുന്നതെന്ന് ജാവേദ് അക്തർ

ന്യൂഡൽഹി : താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിക്ക് കേന്ദ്ര സർക്കാർ നൽകിയ സ്വീകരണത്തിൽ അതിരൂക്ഷ വിമർശനവുമായി തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ.
'എല്ലാതരം ഭീകരവാദത്തെയും എതിർത്ത് പ്രസംഗിച്ചവർ ലോകത്തിലെ ഏറ്റവും മോശം ഭീകരസംഘടനയുടെ പ്രതിനിധിക്ക് നൽകിയ സ്വീകരണം കണ്ട് ലജ്ജിച്ച് ഞാൻ തലകുനിച്ചു' എന്നായിരുന്നു ജാവേദിന്റെ വാക്കുകൾ. മുത്താഖിയെ സ്വീകരിച്ച ദേവ്‌ബന്ദിലെ ദാറുൾ ഉലൂം ഇസ്ലാമിക കേന്ദ്രത്തേയും അദ്ദേഹം വിമർശിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച ‘ഇസ്ലാമിക് ഹീറോ’യെ ആദരവോടെ സ്വാഗതം ചെയ്ത ദേവ്‌ബന്ദിനോട് ലജ്ജ തോന്നുന്നു. എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.









0 comments