സ്‌കൂളിലെ ഭക്ഷണമെനു; പരിഹാസവുമായി അധ്യാപകൻ

ഒറ്റപ്പാലം: സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തുന്ന ഭക്ഷണമെനുവിനെ പരിഹസിച്ച് ഹിന്ദി അധ്യാപകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ചുനങ്ങാട് എവിഎം ഹൈസ്കൂളിലെ അധ്യാപകൻ പ്രബിൻ ഒറ്റപ്പാലമാണ് കുറിപ്പിട്ടത്. ‘‘മെനു പുറത്തുവന്നിട്ടുണ്ട്. ഇനി സ്കൂളിൽ ഒരു കുട്ടിയും ആബ്‌സന്റ് ആകില്ല. 
എപ്പോഴും തീറ്റ മത്സരം തന്നെ. അഡ്മിഷൻ സമയത്ത് മെനു കാണിച്ച് അഡ്മിഷൻ ഉറപ്പാക്കാൻ അധ്യാപകർക്ക് സുവർണാവസരം. അധ്യാപകർ ഇനി കെ എൽപി സപ്ലയർ, കെ യുപി സപ്ലയർ, കെ എച്ച്‌എസ് സപ്ലയർ എന്നും ഹെഡ്‌മാസ്റ്റർ കെ ഹെഡ്, കാഷ്യർ എന്നും പേര് മാറ്റിയാൽ പൊളിക്കും’’ ഇങ്ങനെയാണ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്.
അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി എസ്എഫ്ഐ ഒറ്റപ്പാലം ഏരിയ കമ്മിറ്റി സ്കൂൾ അധികൃതർക്ക് പരാതി നൽകി. വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാനാണ് എസ്എഫ്ഐയുടെ തീരുമാനം. കെപിഎസ്ടിഎയുടെ പ്രവർത്തകനാണ് പ്രബിൻ.









0 comments