കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിക്കാൻ നടപടി

koodalmaniykam
വെബ് ഡെസ്ക്

Published on Apr 10, 2025, 10:46 AM | 1 min read

തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. ഈഴവ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥിയ്ക്ക് നിയമപരമായ ഊഴ പ്രകാരം അഡ്വൈസ് മെമ്മോ അയച്ചു.


ജാതിവിവേചന അനുഭവിച്ചതായ പരാതിക്ക് പിന്നാലെ തിരുവനന്തപുരം സ്വദേശി ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. റാങ്ക് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചത്.


കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോപ്രകാരം നിയമനം നടത്തേണ്ടത്. രണ്ട് കഴകം തസ്തികയാണുണ്ടായിരുന്നത്. ഇവ ഒന്നാക്കി പേ റിവിഷന്‍ ഓര്‍ഡര്‍ ഇറക്കിയതിനെത്തുടര്‍ന്നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകം തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ആളെ നിയമിച്ചത്. പക്ഷെ ഇയാൾക്ക് രാജിവെക്കേണ്ടി വന്നു.



deshabhimani section

Related News

View More
0 comments
Sort by

Home