അരിവാൾ രോഗപ്രതിരോധത്തിൽ കേരളം മാതൃക: മറ്റ്‌ സംസ്ഥാനങ്ങളിൽ 
ചികിത്സ അന്യം

sickle-cell-disease
avatar
വൈഷ്‌ണവ്‌ ബാബു

Published on Aug 29, 2025, 12:10 AM | 2 min read

തിരുവനന്തപുരം: ജനിതക രോഗമായ അരിവാൾ രോഗത്തെ പ്രതിരോധിക്കുന്നതിൽ കേരളം മാതൃകയാകുമ്പോൾ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ചികിത്സയും പോഷകാഹാരവും ലഭിക്കാതെ രോഗികൾ ദുരിതത്തിൽ. കേരളത്തിൽ സംസ്ഥാന സർക്കാർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ നിരന്തര പരിശോധനയും അതിലൂടെ തിരിച്ചറിയുന്ന രോഗികൾക്ക്‌ പോഷകാഹാര കിറ്റും മാസംതോറും പെൻഷനും നൽകുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ഇത്തരം ആശ്വാസ നടപടികൾ വിദൂര സ്വപ്നം മാത്രം.


2023ൽ ‘നാഷണല്‍ സിക്കിള്‍ സെല്‍ അനീമിയ എലിമിനേഷന്‍ മിഷന്‍’ ആരംഭിച്ചെങ്കിലും പ്രവർത്തനം പരിശോധനയിൽ ഒതുങ്ങി. 17 സംസ്ഥാനത്ത്‌ രണ്ടുവർഷത്തിനിടെ നടത്തിയ പരിശോധനയിൽ 2.16 ലക്ഷം രോഗബാധിതരെയും 16.92 ലക്ഷം രോഗവാഹകരെയും തിരിച്ചറിഞ്ഞു. എന്നാൽ, ഇ‍ൗ രോഗികൾക്ക്‌ മരുന്നോ പോഷകാഹാരമോ നൽകാൻ കേന്ദ്രം ഫണ്ട്‌ അനുവദിച്ചില്ല.


Screenshot


17 സംസ്ഥാനത്തെ കുറച്ചു ജില്ലയിൽ മാത്രം നടത്തിയ പരിശോധനയുടെ ഫലം അനുസരിച്ച്‌ ബിജെപി ഭരിക്കുന്ന ഒഡിഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ അഞ്ച്‌ സംസ്ഥാനങ്ങളിലെ ആദിവാസി ഗ്രാമങ്ങളിലാണ്‌ 90 ശതമാനം കേസും. രോഗബാധിതരിൽ 40 ശതമാനവും കുട്ടികളാണ്‌. മറ്റിടങ്ങളിൽ എത്ര രോഗികളുണ്ടെന്ന ചോദ്യത്തിന്‌ കേന്ദ്രത്തിന്‌ മറുപടിയുമില്ല. ജനിതക രോഗമെന്ന നിലയിൽ ഗ‍ൗരവത്തോടെ കണ്ട്‌ രോഗികൾക്കുള്ള പരിചരണം ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാരുകൾ വരുത്തിയ വീഴ്‌ചകൾ ആദിവാസികളുടെ നിലനിൽപ്പിനെത്തന്നെ ചോദ്യംചെയ്യുകയാണ്‌.


ഗുജറാത്തിൽ അരിവാൾരോഗം ബാധിച്ചവരിൽ കൂടുതലും സ്ത്രീകളാണ്‌. എന്നാൽ എന്റെ പഞ്ചായത്തിലേതുപോലെ മിക്ക ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്ല. വേണ്ടത്ര ഡോക്ടർമാരുമില്ല. കേരളത്തിലുള്ളതുപോലെ പോഷകാഹാര കിറ്റും പെൻഷൻ സംവിധാനവും ഗുജറാത്തിൽ നൽകുമെന്ന വിശ്വാസം സ്വപ്നത്തിൽപോലുമില്ല– സത്യേഷ ലെയുവ 
ഗുജറാത്തിലെ വഡ്‍വാസ പഞ്ചായത്ത് പ്രസിഡന്റ്




മുമ്പേ നടന്നു



2006ൽ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ് ഇന്ത്യയിൽ സിക്കിൾ സെൽ രോഗത്തിനുവേണ്ടി ആദ്യമായി കോംപ്രഹെൻസീവ്‌ കെയർ ഫോർ സിക്കിൾസെൽ ഡിസീസ്‌ ആരംഭിച്ചത്. 2013 ആയപ്പോഴേക്കും 80 ശതമാനം സ്ക്രീനിങ്ങും പൂർത്തിയാക്കി. കേന്ദ്രത്തിന്റെ റിപ്പോർട്ട്‌ പ്രകാരം കേരളത്തിൽ 1469 രോഗികളാണുള്ളത്‌. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ടെസ്റ്റിങ്‌ സംവിധാനം ഏർപ്പെടുത്തി, രോഗം കണ്ടെത്തിയവർക്കെല്ലാം ഹൈഡ്രോക്സിയൂറിയ ചികിത്സ നൽകി. ഇന്ത്യയിൽ ആദ്യമായിട്ടാണ്‌ ഒരു സംസ്ഥാനം വ്യാപകമായി ചികിത്സ ലഭ്യമാക്കിയത്‌. ജനനസമയത്ത്‌ കുട്ടികൾക്ക്‌ പരിശോധന നടത്തുന്നതും കേരളത്തിൽ മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Home