അപകീർത്തികരമായ പരാതി: കടകംപള്ളി സുരേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു

കടകംപള്ളി സുരേന്ദ്രൻ
കഴക്കൂട്ടം : അപകീർത്തികരമായ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചയാൾക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. അഡ്വ. എം മുനീറിനെതിരെയാണ് വക്കീൽ നോട്ടീസ്.
മന്ത്രിയായിരിക്കെ സ്വർണക്കടത്ത് കേസിലെ പ്രതിയോട് മോശമായി പെരുമാറി എന്നായിരുന്നു മുനീറിന്റെ പരാതി. 15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമാകേണ്ടി വരും എന്ന് ശാസ്തമംഗലം അജിത് മുഖേന അയച്ച നോട്ടീസിൽ പറയുന്നു.









0 comments