ബില്ലുകൾ തടയുന്ന ഗവർണർമാർ ബ്രിട്ടീഷ് ഭരണം അനുസ്മരിപ്പിക്കുന്നു: ജസ്റ്റിസ് ചെലമേശ്വർ

കണ്ണൂർ: ഗവർണർമാർ ബില്ലുകൾ തടഞ്ഞുവയ്‌ക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ജെ ചെലമേശ്വർ. അക്കാലത്ത് വൈസ്രോയി ജനറൽമാർ പല ബില്ലുകളും തടഞ്ഞുവച്ചിരുന്നു. അത് ഇന്നും ആവർത്തിക്കുകയാണ്. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ഭരണഘടന– 75 വർഷങ്ങൾ’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എഴുപത്തഞ്ച് വർഷം പിന്നിട്ടിട്ടും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങൾ സാധാരണക്കാർക്ക് അനുഭവപ്പെടുന്നില്ല. അവരുടെ ജീവിതം മെച്ചപ്പെടുത്താനായില്ല. വർഷങ്ങൾക്കു പിറകിലെവിടെയോ നമ്മൾ തങ്ങിനിൽക്കുകയാണ്. പൊലീസ്, ജുഡീഷ്യറി മേഖലകളിൽ സമഗ്ര നവീകരണം വേണം. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെയേറെ മെച്ചപ്പെട്ടു. തെറ്റുകാണുമ്പോൾ ചൂണ്ടിക്കാട്ടുന്നവരാണ് കേരളീയരെന്നും ചെലമേശ്വർ പറഞ്ഞു.









0 comments