കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക: കെഎസ്‌ടിഎ

കെഎസ്ടിഎ സംസ്ഥാന അര്‍ധവാര്‍ഷിക കൗണ്‍സിലിൽ ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു
തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കതിരെ പോരാടുക, നവകേരളത്തിന്റെ കാവലാളാവുക എന്ന പ്രഖ്യാപനത്തോടെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാന അര്‍ധവാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. എല്ലാ മേഖലയിലും ലോക മാതൃകയായ കേരളത്തെ വിവിധ ഭരണകൂട ഏജന്‍സികളെ ഉപയോഗപ്പെടുത്തിയും ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍ പറത്തിയും ഭരണഘടനാ ലംഘനത്തിലൂടെയും ഉപരോധിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. ഈ അവഗണനാ ശ്രമങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയാകെ അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭത്തിന് അധ്യാപക സമൂഹം നേതൃത്വം നല്‍കും. നാടിന്റെ ഭാവി മുന്നില്‍കണ്ട് നടത്തുന്ന ഇടതുപക്ഷ ബദലുകള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ടിഎ നേതൃത്വം നല്‍കും.
ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കുക എന്നീ പ്രമേയങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. തിരുവനന്തപുരം ബിടിആര്‍ ഭവനില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് അധ്യക്ഷനായി. എം എ അരുണ്‍കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ എ കെ ബീന, എം കെ നൗഷാദലി, കെ രാഘവന്‍, പിഎസ് സ്മിജ, എ നജീബ്, എം എസ് പ്രശാന്ത്, ആര്‍ കെ ബിനു, എസ് സബിത, കെ സി മഹേഷ്, പി ജെ ബിനേഷ് എന്നിവര്‍ സംസാരിച്ചു. 525 പ്രതിനിധികള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.









0 comments