റിനിക്കെതിരായ സൈബർ ആക്രമണം: രാഹുൽ ഈശ്വറിനും ഷാജൻ സ്‌കറിയയ്ക്കുമെതിരെ കേസ്

sajan and  rahul
വെബ് ഡെസ്ക്

Published on Sep 18, 2025, 04:16 PM | 1 min read

തിരുവനന്തപുരം: നടി റിനി ആൻ ജോർജിന്റെ പരാതിയിൽ രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള തുറന്നുപറച്ചിലിനെ തുടർന്ന്‌ നിരന്തരം സൈബർ ആക്രമണം നടത്തുന്നതായ നടിയുടെ പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസടുത്തത്. ഇവര്‍ക്ക് പുറമെ യുഡിഎഫ് സൈബര്‍ ഹാന്‍ഡിലുകള്‍ക്കും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.


സൈബർ ആക്രമണങ്ങളിലും അപകീർത്തികരമായ പരാമർശങ്ങളിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് റിനി പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്‌. വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യുട്യൂബ് ചാനലുകൾ എന്നിവയ്ക്കും രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കുമെതിരെയാണ്‌ പരാതി നൽകിയത്.


വെളിപ്പെടുത്തലിന് ശേഷം റിനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. റിനിയുടെ വെളിപ്പെടുത്തലിന്‌ പിന്നാലെ രാഹുലിനെതിരായ നിരവധി പരാതികൾ പുറത്തുവന്നു. ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ സംഭാഷണങ്ങളുടെ ശബ്ദരേഖകളും പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ്‌ രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നവരെ കോൺഗ്രസ് സൈബർ ടീമുകൾ അപകീർത്തിപ്പെടുത്താൻ തുടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home