കോഴിക്കോട് മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു; രണ്ടുപേർ ചികിത്സയിൽ

കോഴിക്കോട് : കോഴിക്കോട് ബൈപാസിൽ മണ്ണിടിഞ്ഞ് അടിയിൽപ്പെട്ട തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി എലാഞ്ചറാണ് മരിച്ചത്. നേരത്തെ മണ്ണിനടിയിൽപ്പെട്ട പശ്ചിബംഗാൾ സ്വദേശികളായ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രണ്ടുപേരും അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
കോഴിക്കോട് ബൈപാസിൽ നെല്ലിക്കോടാണ് ഞായർ രാവിലെ അപകടം ഉണ്ടായത്. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടം നടന്നയുടൻ ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.









0 comments