മട്ടന്നൂരിൽ കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവ് പിടികൂടി

മട്ടന്നൂർ: നാലാങ്കേരി സ്വദേശിയിൽ നിന്നും മട്ടന്നൂർ പൊലീസ് രണ്ട് കിലോ കഞ്ചാവ് പിടികൂടി. വില്പനക്കെത്തിച്ച കഞ്ചാവാണ് മട്ടന്നൂർ നാലാങ്കേരി സ്വദേശി പാറക്കണ്ടി ഹൗസിൽ ശിഹാബ് (38) ൽ നിന്നും പിടികൂടിയത്.
മട്ടന്നൂർ ഇരിട്ടി ഭാഗങ്ങളിൽ ആവശ്യകാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന വരിൽ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മട്ടന്നൂർ ഇൻസ്‌പെക്ടർ അനിൽ എംന്റെ നേതൃത്തത്തിൽ സബ് ഇൻസ്‌പെക്ടർ ലിനേഷ് സി പി, സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ് കെ വി, ജാബിർ ഇബ്നു മുഹമ്മദ് റിജിൽ പി, വിജിൽ മോൻ, രതീഷ് കെ, ഷംസീർ അഹമ്മദ്, ഹാരിസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.









0 comments