സാന്ദ്രാ തോമസിന് കെഎഫ്പിഎയിൽ തുടരാം: അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തു


സ്വന്തം ലേഖകൻ
Published on Dec 17, 2024, 07:26 PM | 1 min read
കൊച്ചി > നിർമാതാക്കളുടെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാ തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തു. എറണാകുളം സബ്കോടതിയാണ് അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തത്. വിഷയത്തിൽ സാന്ദ്രാ തോമസ് നൽകിയ ഉപ ഹർജിയിലാണ് കോടതി ഉത്തരവ്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്രക്ക് നിർമാതാക്കളുടെ സംഘടനയിൽ തുടരാം.
കഴിഞ്ഞ നവംബർ 5നാണ് ഫെഫ്കയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കിയത്. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നിർമാതാക്കളുടെ സംഘടനയ്ക്ക് നേരെ സാന്ദ്ര തോമസ് രൂക്ഷമായ വിർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾവിഭാഗമുണ്ടെന്നും അവരാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സാന്ദ്ര തോമസ് നേരത്തെ വിമർശിച്ചിരുന്നു. സംഘടനയിലെ സ്ത്രീകളെ പൂർണമായും അവഗണിക്കുന്നു. സ്ത്രീകൾ സംഘടനയിൽ ഇല്ലാത്തതുപോലെയാണ് പെരുമാറ്റമെന്നും സാന്ദ്ര പറഞ്ഞിരുന്നു









0 comments