കാത്തിരിപ്പിന് വിരാമമിട്ട് ഷവോമി; റെഡ്മി നോട്ട് ഫൈവ്, നോട്ട് ഫൈവ് പ്രൊ സ്മാർട്ഫോണുകൾ വിപണിയിൽ, വില 9 ,999 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 16, 2018, 12:22 PM | 0 min read

ന്യൂഡൽഹി > ചുരുങ്ങിയ കാലം കൊണ്ട് ജനകീയ സ്മാർട്ഫോൺ പാറ്റേണുകൾ അവതരിപ്പിച് മൊബൈൽ ഫോൺ ആരാധകരുടെ ഫേവറൈറ്റ് ബ്രാൻഡായി മാറിയ ഷവോമി പുതുപുത്തൻ സ്മാർട്ഫോണുകളുമായി വീണ്ടുമെത്തുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ റെഡ്മി നോട്ട് ഫൈവ് ,നോട്ട് ഫൈവ് പ്രൊ സ്മാർട്ഫോണുകൾക്കു പുറമെ ചൈനക്ക് പുറത്തു ആദ്യമായി അവതരിപ്പിക്കുന്ന ടെലിവിഷൻ ബ്രാൻഡായ എംഐ ടിവിയും പുറത്തിറക്കി .

സ്മാർട്ഫോണുകൾ 22 മുതൽ ഫ്ലിപ്കാർട്ട് , എം ഐ .കോം , എം ഐ റീട്ടയിൽ ഷോപ്പുകൾ മുഖേന ലഭിക്കും റെഡ്മി നോട്ട് 4 നു പകരക്കാരനായാണ് നോട്ട് 5 വിപണിയിൽ എത്തുന്നത് .4000 എംഎച് ബാറ്ററിയിൽ പുറത്തിറങ്ങുന്ന സെൽഫി ലൈറ്റ് മോഡ്യൂളിലുള്ള ഫോണിൻറെ ഡിസ്പ്ലേ 5 .99 ഇഞ്ച് ആണ് .ഇരു മോഡലുകളും ഏറെക്കുറേ ഒരുപോലത്തെ സവിശേഷതകളുമായാണ് പൂത്തിറങ്ങുന്നതെങ്കിലും കാതലായ പല വ്യത്യാസങ്ങളുമുണ്ട്. ഡ്യൂവൽ റെയർ ക്യാമറയും ഹൈ റെസല്യൂഷൻ സെൽഫി ക്യാമറയും നോട്ട് 5 പ്രോയുടെ സവിശേഷതകളാണ് .ഫേസ് അൺലോക്ക് സംവിധാനം മാർച്ച് മാസം ഒ ടി എ അപ്‌ഡേഷൻ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും .

3 ജിബി റാമും 32 ജി എം സ്റ്റോറേജും ഉള്ള നോട്ട് 5 ഫോണിന് 9 ,999 രൂപ മുതലാണ് വിപണി വില .4  ജി ബി റാമും ,64 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 11 .999 രൂപയാണ് വില .കറുപ്പ് ,ലേക് ബ്ലൂ ,ഗോൾഡ് , റോസ് ഗോൾഡൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.അൾട്രാ സ്ലിം കേസ് ബാൻഡിലിൽ എത്തുന്ന ഫോണിന് ജിയോ മുഖേന 2 ,200 രൂപയുടെ ക്യാഷ്ബാക്കും 100 ശതമാനം ഡാറ്റയും ഇരു മോഡലുകൾക്കും  നൽകുമെന്നും  കമ്പനി അവകാശപ്പെട്ടു .



4 ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള നോട്ട് 5 പ്രോയ്ക്ക് 13 ,999 രൂപയാണ് ഇന്ത്യൻ വില . 6 ജി ബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള മോഡൽ 16 , 999 രൂപക്കും ലഭ്യമാണ് . കഴിഞ്ഞ  വര്ഷം അവസാനം ചൈനയിൽ കമ്പനി പുറത്തിറക്കിയ 5പ്ലസിന്റെ ഇന്ത്യൻ മുഖമാണ് നോട്ട് 5 പ്രൊ . 5 .99 ഇഞ്ച് ഡിസ്പ്ലെയുള്ള ഫോൺ 2 .5 ഡി കർവ്ഡ് ഗ്ലാസും ഉൾകൊള്ളുന്നു.  625  ഒക്ട കോർ പ്രോസെസ്സറിന്റെ ശക്തിയിൽ പ്രവർത്തിക്കുന്ന ഫോണിൽ ഫിംഗർ പ്രിന്റ് സംവിധാനവും ലഭ്യമാണ് . 12 മെഗാ പിക്സിൽ ക്യാമറയും എൽ ഇ ഡി ഫ്ലാഷ് സെൽഫിയും 5 പ്രോയുടെ മറ്റു സവിശേഷതകളാണ് . ഇത് കൂടാതെ നിരവധി അത്യാധുനിക സംവിധാനങ്ങളും ഉൾകൊള്ളുന്ന ഈ പാറ്റേൺ ഇന്ത്യയിൽ ജനകീയ ബ്രാൻഡ് ആയി മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home