ആയുസിന്റെ നാല് വര്‍ഷവും മൊബൈല്‍ ഫോണില്‍, സ്റ്റാര്‍ട്ട് അപ്പുകളില്‍ കുതിച്ചുകയറി മൊബൈല്‍ ആപ്പ് മേഖല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2016, 10:09 AM | 0 min read

ബംഗളൂരുവിലെ ഡിസൈനിങ് വിദ്യാര്‍ഥി ശ്രേയന്റെ ദിവസം തുടങ്ങുന്നത് മൊബൈലില്‍നിന്നാണ്. ദിവസേന കുറഞ്ഞത് മൂന്നുമണിക്കൂറാണ് മൊബൈലിനൊപ്പം ചെലവിടുന്നത്.  ദിവസേന 90 തവണയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണില്‍ 20 മിനിറ്റ് ഇടവിട്ട് ഫാഷന്‍ അനുബന്ധ വീഡിയോകള്‍ കാണുന്നു. വാട്സ് ആപ്പിലൂടെ സന്ദേശങ്ങള്‍ അയക്കുന്നു. കൂടെക്കൂടെ ടെക്സ്റ്റ്മെസേജുകളും! സ്മാര്‍ട്ട് ഫോണിലൂടെ ഇന്റര്‍നെറ്റ് സെര്‍ച്ച്ചെയ്യുന്നു.  പുതിയ മൊബൈല്‍ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നു. ഫെയ്സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയുമുള്ള സന്ദേശങ്ങള്‍ പതിവായി വായിക്കുന്നു.

ആഴ്ചയിലൊരിക്കല്‍ സുഹൃത്തുക്കളൊടൊപ്പം സ്റ്റാര്‍ ബുക്സ് കഫേയില്‍ എത്തുന്നു. മൊബൈല്‍വഴി പേമെന്റ് നടത്തുന്നു.  ഇടയ്ക്കിടെ ഫോട്ടോയും സെല്‍ഫിയും എടുക്കുന്നു. വാട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും സന്ദേശങ്ങള്‍ഷെയര്‍ ചെയ്യുന്നു. യാത്രയ്ക്ക് ടാക്സിക്കുവേണ്ടി യൂബറിന്റെയും ഓലയുടെയും ആപ് സന്ദര്‍ശിക്കുന്നു. ബാങ്കില്‍ പോകാതെ ബാങ്കിങ് ആപ്പിലൂടെ തുക കൈമാറ്റംചെയ്യുന്നു.

ശ്രേയന്റെ മൊബൈല്‍ ഉപയോഗം ആധുനിക ഡിജിറ്റല്‍ ഉപയോഗത്തിന്റെ പ്രതീകമാണ്. ഇന്നത്തെ വിവരസാങ്കേതിക യുഗത്തില്‍ മൊബൈല്‍ ഫോണ്‍ ജീവിതരീതിയെത്തന്നെ മാറ്റിമറിക്കുന്നു. മൊബൈല്‍ ഉപയോക്താക്കളുടെ ജീവിതത്തില്‍ വരുന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കും മൊബൈല്‍ ആപ് മേഖല ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്ന മേഖലയാണ്.

ആഗോളതലത്തില്‍ ഒരു വ്യക്തി പ്രതിദിനം 90 മിനിറ്റാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം ഇത് 23 ദിവസമോളം വരും. ജീവിതകാലയളവില്‍ ഇത് നാലുവര്‍ഷത്തിലധികംവരും. മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ 40%ത്തോളം സമയം ചെലവിടുന്നത് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാനാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ മാത്രം ഒമ്പത് ബില്യന്‍ മൊബൈല്‍ ആപ്പുകളാണ് ഡൌണ്‍ലോഡ്ചെയ്തത്. അടുത്ത കാലത്ത്  നടന്ന സര്‍വേയില്‍ മൊബൈല്‍ ഉപയോക്താക്കളില്‍ 40% വും മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. യാത്ര, തീന്‍മേശ, കിടപ്പുമുറി എന്നുവേണ്ട എല്ലായിടത്തും സന്തതസഹചാരിയായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. നോമോഫോബിയ Nomophobia AXm-bXv No Mobile Phone Phobia) യുവാക്കളില്‍ വര്‍ധിച്ചുവരുന്നു. ഏറെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്ന മാനസികമാറ്റമാണിത്.

മൊബൈല്‍ ഫോണിനു മുമ്പുള്ള ടെലഫോണ്‍യുഗത്തില്‍നിന്ന് ഇന്നുള്ള മാറ്റം ഏറെ ശ്രദ്ധേയമാണ്. ഇന്ന് മൊബൈല്‍ ഫോണ്‍ സാമൂഹികജീവിതത്തിന്റെ ഭാഗമാണ്. മൊബൈല്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ഓര്‍ക്കാന്‍ പലര്‍ക്കും പ്രയാസമാണ്. യാത്രയില്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നാലോ നഷ്ടപ്പെട്ടാലോ ഉള്ള മാനസികാവസ്ഥ ജനങ്ങളെ നോമോഫോബിയക്ക് ഇടവരുത്തുന്നു.

ഒരു ഫോണ്‍കോളിനുവേണ്ടി മാത്രമല്ല ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ടെക്സ്റ്റ് മെസേജിങ്, ക്യാമറ, ഘടികാരം, അലാറം, ഇ–കൊമേഴ്സ് പ്ളാറ്റ്ഫോം, വാര്‍ത്തകള്‍ക്കും വ്യാപാരത്തിനുമുള്ള ഉപാധി തുടങ്ങി വിവിധ മേഖലകളില്‍ ഉപയോഗിച്ചുവരുന്നു. എന്തിനേറെ സിനിമകാണാനും, പേപ്പര്‍ പ്രസന്റേഷനുംമുതല്‍ രോഗനിര്‍ണയത്തിനും ചികിത്സക്കുംവരെ കൂടുതലായി ഉപയോഗിച്ചുവരുന്നു.

അടുത്തിടെ  കോഴിക്കോടുനിന്ന് തൃശൂരിലേക്കുള്ള യാത്രയില്‍ ഒരു മരുന്നുകടയില്‍ കയറിയപ്പോള്‍ ഏതാണ്ട് 90 വയസ്സുള്ളയാള്‍ മരുന്നുവാങ്ങാനെത്തിയിരുന്നു. മരുന്നിന്റെ പേര് വ്യക്തമല്ലാത്തതിനാല്‍ മരുന്നുവാങ്ങാനായില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം പേരക്കുട്ടിയോടുപറഞ്ഞ് മരുന്നുകുറിപ്പടി മൊബൈലിലെ വാട്സ് ആപ്പിലേക്ക് അയപ്പിച്ച് അദ്ദേഹത്തിനു മരുന്നുവാങ്ങാന്‍ കഴിഞ്ഞു. ഇതാണ് മൊബൈല്‍യുഗം.  ഇന്ത്യയില്‍ 40 കോടി പേരാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഇവരില്‍ 80% പേരാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത്. ഇവര്‍ ശരാശരി 66 മൊബൈല്‍ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നു. ശരാശരി 23 ആപ്പുകള്‍ പ്രതിദിനം ഉപയോഗിക്കുന്നു. 2018 ഓടെ 20 ദശലക്ഷം മൊബൈല്‍ ആപ് ഡെവലപ്പര്‍മാരുടെ ആവശ്യകത ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഡെവലപ്പേഴ്സിനുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

അനുദിനം വളര്‍ന്നുവരുന്ന മൊബൈല്‍രംഗത്തുള്ള വിപ്ളവകരമായ മാറ്റങ്ങള്‍ ജനങ്ങളുടെ ജീവിതരീതിതന്നെ മാറ്റിമറിക്കുന്നു. ഒരു മിനിട്ടില്‍ ഫെയ്സ്ബുക്കില്‍ 38,000 ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ 31 ലക്ഷം ലൈക്കുകളാണ് ലഭിക്കുന്നത്. കണക്റ്റിവിറ്റിരംഗത്ത് 4G5G എന്നിവ വിപുലപ്പെടുന്നതോടെ വന്‍ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ആളില്ലാ വിമാനങ്ങളായ ഡ്രോണുകള്‍ രൂപപ്പെട്ടതോടെ അവയുടെ നിയന്ത്രണവും മൊബൈല്‍ ഫോണ്‍ കൈയടക്കും. ശരീരത്തില്‍ ധരിക്കാവുന്ന വെയറബിള്‍ ഗാഡ്ജെറ്റുകളും കൂടുതലായി മൊബൈല്‍ അധിഷ്ഠിത സേവനവലയത്തിലാകും.

ലക്ഷ്യം മുന്‍ നിര്‍ത്തിഗൂഗിള്‍ആന്‍ഡ്രോയിഡ്ഡെവലപ്പേഴ്സിനുളള പരിശീലനം ആരം‘ിച്ചുകഴിഞ്ഞു. അനുദിനം വളര്‍ന്നു വരുന്ന മൊബൈല്‍രംഗത്തുളള വിപ്ളവകരമായ മാറ്റങ്ങള്‍ ജനങ്ങളുടെജീവിതരീതിയെതന്നെ മാറ്റി മിറക്കുന്നു. ഒരു മിനിട്ടില്‍ഫേസ്ബുക്കില്‍ 38,000 ഫോട്ടോഅപ്പ്ലോഡ് ചെയ്യുമ്പോള്‍ 31ലക്ഷംലൈക്കുകളാണ്ലഭിക്കുന്നത്. കണക്റ്റിവിറ്റിരംഗത്ത് 4G5G എന്നിവവിപുലപ്പെടുന്നതോടെ വന്‍ മാറ്റങ്ങളാണ്വരാനിരിക്കുന്നത്.  ആളില്ലാവിമാനങ്ങളായഡ്രോണുകള്‍ രുപപ്പെട്ടതോടെ അവയുടെ നിയന്ത്രണവുംമൊബൈല്‍ഫോണ്‍ കൈയടക്കും. ശരീരത്തില്‍ ധരിക്കാവുന്ന വെയറബിള്‍ ഗാഡ്ജെറ്റുകളും കൂടുതലായി മൊബൈല്‍ അധിഷ്ഠിതസേവന വലയത്തിലാകും. അതുകൊണ്ടുതന്നെ സ്റ്റാര്‍ട്ടപ് സംരംഭകര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനല്‍കി ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ഈ മേഖലയിലാണ്.
[email protected]



deshabhimani section

Related News

View More
0 comments
Sort by

Home