പുതിയ സമ്മര്‍ കളക്ഷനുമായി ലൈഫ്‌സ്‌റൈൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 03, 2023, 05:02 PM | 0 min read

കൊച്ചി> ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ സ്റ്റോറായ ലൈഫ്‌സ്റ്റൈല്‍ പുതിയ ട്രെന്‍ഡിങ് സമ്മര്‍ കളക്ഷന്‍ അവതരിപ്പിച്ചു.

സീസണിനു യോജിച്ച നിറക്കൂട്ടുകളിലും ഡിസൈനിലും അകത്തും പുറത്തും ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ലൈഫ്‌സ്റ്റോറുകളില്‍ ഒരുക്കിയിട്ടുള്ളതെന്ന്‌ കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു.

സത്രീകള്‍ക്കായുള്ള ട്രെന്‍ഡി ഫാഷന്‍ ബ്രാന്‍ഡായ ജിന്‍ജര്‍, കംഫര്‍ട്ട് വസ്ത്രങ്ങളുടെ ശേഖരമായ കോഡ്, സ്മാര്‍ട് വസ്ത്രങ്ങളുടെ ശ്രേണിയായ മിലാംഗെ, കളര്‍മി, സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ കാപ, ഫെയിം ഫോര്‍എവര്‍ കിഡിസ് ആന്റ് ജൂനിയേഴ്‌സ്, തുടങ്ങി വൈവിധ്യമാര്‍ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ പാന്റുകള്‍, കുര്‍ത്ത, ജോഗര്‍, ഡെനിം തുടങ്ങി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിപുലമായ സമ്മര്‍ ശേഖരമാണ് ലൈഫ്‌സ്റ്റൈല്‍ ഒരുക്കിയിരിക്കുന്നത്.

'പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത, സ്പ്രിംഗ്-സമ്മര്‍ ഫാഷന്‍ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ശേഖരം ആവേശം കൊള്ളിക്കുന്നതാണെന്ന്‌ ലൈഫ്‌സ്റ്റൈല്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- മാര്‍ക്കറ്റിങ് രോഹിണി ഹല്‍ദിയ പറഞ്ഞു. പുതിയ കളക്ഷന്‍ അടുത്തറിയാന്‍ സ്റ്റോറുകളിലേക്കും ഓണ്‍ലൈന്‍ സ്‌റ്റോറിലേക്കും ഉപഭോക്താക്കളെ  ക്ഷണിക്കുകയാണെന്ന്‌ അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home