അത്യാധുനിക ഇലക്ട്രിക് വെഹിക്കിളുമായി സിഇടി വിദ്യാർഥികൾ

സിഇടി കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച അത്യാധുനിക ഇലക്ട്രിക് വെഹിക്കിൾ ( ഇവി ) പ്രോട്ടോടൈപ്പ്
കഴക്കൂട്ടം: കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം ( സിഇടി ) ടെക്നിക്കൽ ക്ലബ്ബായ ഫോളിയം ഇക്കോ ഡ്രൈവിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇലക്ട്രിക് വെഹിക്കിൾ ( ഇവി ) പ്രോട്ടോടൈപ്പ് പുറത്തിറക്കി. ഫെബ്രുവരി എട്ടു മുതൽ 12 വരെ ഖത്തറിലെ
ദോഹയിൽ നടക്കുന്ന ഷെൽ ഇക്കോ മാരത്തോൺ 2025 ൽ വിദ്യാർഥികൾ വാഹനവുമായി പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള ഏക ടീമാണിത്.
വിപുലമായ രൂപകല്പനയും സുസ്ഥിരമായ എഞ്ചിനീയറിങ് മികവുകൊണ്ടും വേറിട്ടതാണ് ഇക്കോ ഡ്രൈവ് പ്രോട്ടോടൈപ്പ്. ഫ്ളാക്സ് ഫൈബറിന്റെയും പ്ലാസ്റ്റിക് ഫൈബറിന്റെയും മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച ബോഡി പാനലുകളാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. വാഹനത്തിന്റെ ഭാരം കുറഞ്ഞ ഘടന ആയതിനാൽ എയറോഡൈനാമിക്സ് ഊർജ്ജ കാര്യക്ഷമതയുമുണ്ട്. വികസിച്ച് വളർന്നുവരുന്ന മോട്ടോർ സാങ്കേതികവിദ്യയും പ്രോജക്റ്റിൽ സമന്വയിപ്പിക്കുന്നു. ഒരു എടിഎം കാർഡിനേക്കാൾ വലുതല്ലാത്ത കൺട്രോളിനോട് ഒപ്പം പ്രകടനം വളരെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. വാഹനത്തിന്റെ വികസനത്തിന് കൊച്ചുവേളിയിലെ വിവിധ പ്രാദേശിക സഹകാരികൾ പിന്തുണ നൽകി.









0 comments