കേരളം ഉരുകുന്നു; സൂര്യാതപത്തിന‌് സാധ്യത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 22, 2019, 07:18 PM | 0 min read

തിരുവനന്തപുരം  > സംസ്ഥാനത്ത‌് അന്തരീക്ഷ താപനില ഉയരുന്നു. ശരാശരി താപനിലയിൽ രണ്ട‌് ഡിഗ്രി വരെയാണ‌് ഉയർന്നത‌്. വരും ദിവസങ്ങളിൽ വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യാതപ മുന്നറിയിപ്പുമുണ്ട‌്. പകൽ പതിനൊന്നുമുതൽ മൂന്നുവരെ ജാഗ്രത പാലിക്കണം. വടക്ക‌ുകിഴക്ക‌്നിന്ന‌് വരണ്ട കാറ്റ‌് കൂടുതലായി എത്തുന്നതാണ‌് ചൂട‌് വർധിക്കാൻ കാരണമാകുന്നതെന്ന‌് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 33 ശതമാനം മഴക്കുറവ‌ാണ‌് രേഖപ്പെടുത്തിയത‌്.

തിരുവനന്തപുരത്ത‌് കഴിഞ്ഞ ദിവസം 38.2 ഡിഗ്രി സെൽഷ്യസ‌് റെക്കോഡ്‌ ചൂട‌് രേഖപ്പെടുത്തി. വെള്ളിയാഴ‌്ച 37.2 ഡിഗ്രി സെൽഷ്യസായിരുന്നു.  കോഴിക്കോട‌് 3.1 ഉം ആലപ്പുഴയിൽ 2.3 ഡിഗ്രി സെൽഷ്യസുമാണ്‌ ശരാശരി താപനില. രാത്രി താപനിലയിലും ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ട‌്. കുംഭമാസത്തിന്റെ തുടക്കംതന്നെ താപനില ഉയർന്ന‌ത്‌ കടുത്ത വേനലിന്റെ മുന്നോടിയാണോ എന്ന‌് ആശങ്കയും ഉയർന്നിട്ടുണ്ട‌്.



deshabhimani section

Related News

View More
0 comments
Sort by

Home