കാലവര്‍ഷം കനത്തു: ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; ഇടുക്കി, എറണാകുളം ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2018, 04:08 AM | 0 min read

കൊച്ചി > മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഇടുക്കി, എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. മലങ്കര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മൂവാറ്റുപുഴയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ അറിയിച്ചു.

റവന്യു ഉദ്യോഗസ്ഥരോട് ജില്ല വിട്ടു പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ്, താലൂക്ക് ഓഫീസുകള്‍ കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട സ്‌കൂള്‍ കെട്ടിടങ്ങളുടെ താക്കോലുകള്‍ മുന്‍കൂറായി വാങ്ങി സൂക്ഷിക്കണമെന്നും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കാലവര്‍ഷം കനത്തതതിന്റെ ഭാഗമായി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.  പെരിയാറിന്റെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home