വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം- VIDEO

ചാമരാജ്നഗർ: ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് കാട്ടാനയുടെ ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഇയാൾ മലയാളിയാണെന്ന് സംശയമുണ്ട്. ഗുരുതരമായി പരുക്കേറ്റ വ്യക്തി ഇപ്പോൾ ചികിത്സയിലാണ്.
ഓടുന്നതിനിടെ താഴെ വീണതോടെ കാട്ടാന ഇയാളുടെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. ചിന്നംവിളിച്ചുകൊണ്ട് തുമ്പിക്കൈ പൊക്കി ആക്രമിക്കാൻ നോക്കി. ചെടികൾക്കിടയിലൂടെ ഓടിയ യുവാവ് റോഡിലേക്ക് കയറിയപ്പോഴേക്കും തെന്നിവീണു. ഈ സമയംകൊണ്ട് ആന പിന്നിലെത്തുകയും നടുഭാഗത്ത് ചവിട്ടുകയും ചെയ്തു.ബന്ദിപൂർ വനത്തിലാണ് സംഭവം.
നിരവധി യാത്രക്കാർ പോകുന്ന റോഡിൽ കാട്ടാന നിൽക്കുകയായിരുന്നു. ഇതിനിടെ യുവാവ് കാട്ടാനയുടെ എതിർവശത്ത് നിന്നുകൊണ്ട് ദൃശ്യം പകർത്തുകയായിരുന്നു. ഉടൻതന്നെ ആന അടുത്തേക്കോടി എത്തുകയായിരുന്നു








0 comments