ചുമതലയേറ്റതിന് തൊട്ട് പിന്നാലെ വാര്‍ത്താ സമ്മേളനത്തിൽ കുഴഞ്ഞുവീണ് സ്വീഡിഷ് ആരോഗ്യമന്ത്രി

സ്‌റ്റോക്ക്‌ഹോം: മന്ത്രിയായി ചുമതലയേറ്റതിന് തൊട്ട് പിന്നാലെ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനം തുടരുന്നതിനിടെ കുഴഞ്ഞുവീണ് സ്വീഡന്റെ പുതിയ ആരോഗ്യമന്ത്രി. ചുമലയേറ്റ് ശേഷം മന്ത്രിമാർക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി എലിസബത്ത് ലാൻ കുഴഞ്ഞുവീണത്.
സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്‌റ്റെര്‍സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബ ബുഷ് എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നാല്‍പ്പത്തെട്ടുകാരിയായ ലാന്‍. സംസാരം പൂര്‍ത്തിയാക്കി നിവർന്നതും അവർ കുഴഞ്ഞു വീണു.
മാധ്യമപ്രവര്‍ത്തകരും സുരക്ഷാഉദ്യോഗസ്ഥരും ലാനിന്റെ അരികിലേക്ക് ഓടിയെത്തി അവരെ എടുത്ത് ഉയർത്തി. സ്റ്റേജിലെ ഉയർന്ന സ്ഥലത്ത് നിന്നും ഓഡിറ്റോറിയത്തിന്റെ നിരപ്പിലേക്കാണ് വീണത്. സാരമായ പരിക്കുകൾ ഇല്ല.
അല്‍പസമയത്തിനകം മടങ്ങിയെത്തിയ ലാന്‍, രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നുപോയതിനെ തുടര്‍ന്നാണ് കുഴഞ്ഞുവീഴാനിടയായതെന്ന് പ്രതികരികരിച്ചു. മുൻ മന്ത്രി അക്കൊ അന്‍കാബെര്‍ഗ് ജൊഹാന്‍സണ്‍ തിങ്കളാഴ്ച രാജിവെച്ചതിന് പിന്നാലെയാണ് സ്വീഡന്റെ ആരോഗ്യമന്ത്രിയായി ലാന്‍ ചുമതലയേറ്റത്.
2019 മുതൽ ഗോഥെൻബർഗിൽ മുനിസിപ്പൽ കൗൺസിലറായി ലാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാബിനറ്റ് ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായും ആരോഗ്യ പരിപാലന ഉത്തരവാദിത്ത സമിതയിലും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്.









0 comments