തൃശൂർ റെയിൽവെ സ്റ്റേഷനിൽ പരിശോധന; കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
തൃശൂർ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ്, ഹാഷിഷ് ഓയിൽ കഞ്ചാവ് മിഠായികൾ എന്നിവ പിടികൂടി. സിക്കിം സ്വദേശികൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തു.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയുടെ നിർദേശത്തിൽ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിൽ ആർപിഎഫ്, റെയിൽവെ പൊലീസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കെ9 ഡോഗ് സക്വാഡ് ആന്റി സബോട്ടേജ് ചെക്ക് ടീം എന്നിവ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന ട്രെയിനുകളിലാണ് പരിശോധന നടത്തിയത്.
അഞ്ചുമണിക്കൂർ നീണ്ടുനിന്ന പരിശോധയിൽ മെഡിക്കൽ കോളേജ് ഇൻസ്‌പെക്‌ടർ -സി എൽ ഷാജു, പേരാമംഗലം ഇൻസ്‌പെടർ കെ സി രതീഷ്, വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ- ഇ അബ്ദുൾ റഹ്മാൻ എന്നിവർ ഉൾപ്പെടെ 40 ഓളം പൊലീസുദ്യോഗസ്ഥരാണ് പങ്കെടുത്തത്.










0 comments