Deshabhimani

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മിനി കുറ്റാലം

mini Kuttalam
avatar
എ ബി അൻസാർ

Published on Sep 09, 2026, 10:29 AM | 1 min read

പത്തനാപുരം : മലനിരകളിൽനിന്ന് ഉത്ഭവിച്ച് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയെത്തി നൂറ് അടിയിലേറെ ഉയരത്തിൽനിന്ന് താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച സമ്മാനിച്ച്‌ പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. മഴക്കാലത്ത് നീരൊഴുക്ക് ശക്തമാകുന്നതോടെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും വർധിക്കും. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. വിവാഹഫോട്ടോ ഷൂട്ടുകൾക്കും ആൽബം ചിത്രീകരണങ്ങൾക്കും മോഡലിങ് ഷൂട്ടുകൾക്കും ഇ‍ൗ ഇടം ഉപയോഗിക്കുന്നുണ്ട്‌.


വെള്ളച്ചാട്ടവും സമീപത്തെ മലനിരകളും പച്ചപ്പും ചേർന്ന പശ്ചാത്തലം ഫോട്ടോഗ്രാഫർമാർക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്. സോഷ്യൽമീഡിയയിൽ റീലുകളിലും എത്തിയതോടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ സഞ്ചാരികളെത്തുന്നു. പത്തനാപുരം പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതി അടിസ്ഥാനസൗകര്യ വികസത്തിനായി ആറുലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രകൃതിസൗന്ദര്യം നിലനിർത്തിക്കൊണ്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ വാഴപ്പാറയിലെ മിനി കുറ്റാലം മികച്ച വിനോദസഞ്ചാരകേന്ദ്രമായി മാറും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

05

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

06

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home