Deshabhimani

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം

Nursing Students
വെബ് ഡെസ്ക്

Published on Nov 25, 2026, 02:07 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നഴ്സിങ്‌ പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഇന്ത്യൻ നഴ്സിങ്‌ കൗൺസിൽ (ഐഎൻസി). 15-നുശേഷം നടത്തിയ പ്രവേശനം അസാധുവാകാൻ സാധ്യതയുണ്ടെന്ന്‌ വെള്ളിയാഴ്‌ച ഐഎൻസി സെക്രട്ടറി ഡോ. സർവ്ജീത് കൗർ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ അറിയിച്ചു. ഇതോടെ സർക്കാർ വാക്ക്‌ വിശ്വസിച്ച്‌ നഴ്സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഭാവി തുലാസിലായി. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്തംബർ 30 ആയും പിന്നീട് ഒക്ടോബർ 31 ആയും ഒക്ടോബർ 30-ലെ വിജ്ഞാപനത്തിലൂടെ നവംബർ 15 വരെയും നീട്ടിയിരുന്നു. ഇതിനുശേഷം തീയതി നീട്ടാനാകില്ലെന്നും അക്കാദമിക് ഷെഡ്യൂളിനെ ബാധിക്കുമെന്നും വ്യക്തമാക്കി 13-ന്‌ ഐഎൻസി കേരള നഴ്സിങ്‌ കൗൺസിൽ രജിസ്ട്രാർക്ക്‌ കത്തയച്ചു. ഇത്‌, അവഗണിച്ചാണ്‌ സർക്കാർ തീയതി നീട്ടിയത്‌.


സ്വകാര്യ-–സ്വാശ്രയ നഴ്സിങ്‌ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്‌ അലോട്ട്‌മെന്റുകൾ അവസാനിച്ചശേഷം മാനേജ്മെന്റുകൾക്ക് 30വരെ നേരിട്ട് പ്രവേശനം നടത്താൻ അനുമതി നൽകി 19ന്‌ സർക്കാർ ഉത്തരവുമിറക്കി. കെ കരുണാകരൻ മെഡിക്കൽ കോളേജിനായി 100 നഴ്‌സിങ്‌ സീറ്റുകൾ പുനർവിന്യസിച്ച ഉത്തരവ്‌ ഇ‍ൗ മാസം നാലിനാണ്‌ റദ്ദാക്കിയത്‌. ഇ‍ൗ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളും വൈകി. ഐഎൻസി മാർഗരേഖപ്രകാരമാണ്‌ ആരോഗ്യസർവകലാശാല വിദ്യാർഥികൾക്ക്‌ രജിസ്ട്രേഷൻ നൽകുന്നത്‌. അതിനാൽ, 15നുശേഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ രജിസ്ട്രേഷനും പ്രയാസത്തിലാകും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Egg Price

03

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

04

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

05

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home