Deshabhimani

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം

students with school bags
avatar
സ്വന്തം ലേഖകൻ

Published on Nov 25, 2026, 02:04 AM | 1 min read

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്‌ക്കുന്നതിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തയ്യാറാക്കിയ റിപ്പോർട്ട്‌ നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിൽ പദ്ധതിയുടെ പൈലറ്റ് ഘട്ടം നടപ്പാക്കും. നാലുവർഷംകൊണ്ട് സംസ്ഥാനത്തെ മുഴുവൻ എൽപി, യുപി സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മന്ത്രി എൻ ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി. വിദ്യാർഥികൾക്ക് നല്ല ആരോഗ്യവും ആയാസരഹിതമായ പഠനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്‌ക്കാനുള്ള നടപടികള്‍ തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മന്ത്രിയായിരുന്ന വി ശിവന്‍കുട്ടി പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങൾ ഉള്‍പ്പെടുത്തി വലുപ്പമുള്ള ബാഗുകൾ ഒഴിവാക്കണം, ടൈംടേബിൾ പുനക്രമീകരണം എന്നതുള്‍പ്പെടെ ശുപാർശകള്‍ അടങ്ങിയ റിപ്പോർട്ട് എസ്‌സിഇആർടി പൊതുവിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചു. കൂടാതെ ബാലാവകാശ കമീഷനും റിപ്പോർട്ട്‌ നൽകിയിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടും ചര്‍ച്ചചെയ്താണ്‌ നിലവിൽ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്‌.


സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും സ്കൂൾ അധികൃതരുടെ താൽപ്പര്യവും പരിഗണിച്ചായിരിക്കും പൈലറ്റ് പദ്ധതിക്കായി വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുക. സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുക, കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽത്തന്നെ ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക, ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾമാത്രം വരുന്ന വിധത്തിൽ സമയക്രമം പുനക്രമീകരിക്കുക, പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ ലഭ്യമാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും യോഗം പരിഗണിച്ചു. ഇതിന് പകരമായി ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂടുതൽ വിപുലീകരിച്ച് സ്മാർട്ട് ബോർഡുകളിലൂടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കവും അനുബന്ധ അധ്യാപന പ്രവർത്തനങ്ങളും ഒരേസമയം വിദ്യാർഥികൾക്ക് ദൃശ്യമാക്കുന്നതിനുള്ള സംവിധാനവും പരിഗണനയിലുണ്ട്. തുടർനടപടികൾ സംബന്ധിച്ച നിർദേശങ്ങൾക്ക്‌ എസ്‌സിഇആർടി, കൈറ്റ്, ഡിജിഇ, എസ്എസ്‌കെ ഡയറക്ടർമാർ ഉൾപ്പെടുന്ന സംയുക്ത സമിതിയെ നിയോഗിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
Ayyappa Devotional Song at Perunnal.jpg

05

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home