Deshabhimani

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം

kerala university
avatar
സ്വന്തം ലേഖകൻ

Published on Nov 25, 2026, 02:09 AM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള പട്ടികയിൽ സംഘപരിവാറുകാരെയും സ്വന്തക്കാരെയും കുത്തിനിറച്ചു. കാലാവധി അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെയാണ്‌ നിയമനാധികാരിയായ സിൻഡിക്കറ്റിനെ ഇരുട്ടിൽ നിർത്തി വൈസ്‌ ചാൻസലർ മോഹനൻ കുന്നുമ്മൽ പട്ടിക പുറത്തുവിട്ടത്‌. സംവരണമടക്കം അട്ടിമറിക്കപ്പെട്ടെന്ന പരാതിയിൽ നിയമനം നടത്തുന്നത്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കെയാണ്‌ വിസിയുടെ തിരക്കിട്ട നീക്കം. തമിഴ്‌ വിഭാഗത്തിലേക്കുള്ള പട്ടികയിൽ ഒന്നാമതുള്ള ആർ പോൾരാജ്‌ ബിജെപി നാമനിർദേശം ചെയ്‌ത സെനറ്റ്‌ അംഗമാണ്‌. നെറ്റും അധ്യാപന പരിചയവും ഇല്ല. ബോട്ടണി പട്ടികയിൽ കലിക്കറ്റ് സർവകലാശാല വിസിയുടെ സഹോദരീപുത്രി പി അശ്വതിയാണ്‌ രണ്ടാംറാങ്കിൽ. യോഗ്യമായ പബ്ലിക്കേഷൻസും നെറ്റും ഇല്ല. സുവോളജിയിൽ മൂന്നാംറാങ്കിലുള്ളത്‌ കോൺഗ്രസ്‌ നേതാവ്‌ പന്തളം സുധാകരന്റെ മകൾ ആരതി സുധാകരനാണ്‌. നെറ്റ്‌ ഇല്ല.


പിഎച്ച്ഡിയും ഉയർന്ന മറ്റു ബിരുദങ്ങളും പുസ്തകവും നിരവധി പബ്ലിക്കേഷനുമുള്ള പല യോഗ്യരെയും പിറകിലാക്കി യുജിസി ചട്ടങ്ങളും സർവകലാശാലാ നിയമങ്ങളുമെല്ലാം കാറ്റിൽപ്പറത്തിയാണ്‌ പട്ടിക തയ്യാറാക്കിയത്. ഓരോ ഡിപ്പാർട്ട്‌മെന്റിലും വ്യത്യസ്‌ത ക്രമത്തിലും എണ്ണത്തിലുമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. എത്ര ഒഴിവുണ്ടെന്നോ എത്ര നിയമനം നടത്തുമെന്നോ സർവകലാശാല വ്യക്തമാക്കിയിട്ടില്ല. എസ്‌സി, ഒഇസി വിഭാഗങ്ങളിൽനിന്ന് പിഎച്ച്ഡിയും എംഫില്ലും പോസ്റ്റ്ഡോക്ടറേറ്റും പുസ്തകവും നിരവധി പബ്ലിക്കേഷനുമുള്ള ഡോ. അതുൽ, ഡോ. ലെനിൻ എന്നിവരെ ഡീനിന്റെ അപ്രീതിയുടെ പേരിൽ പട്ടികയിൽനിന്നുതന്നെ ഒഴിവാക്കി.


പിഎച്ച്ഡിയോ നെറ്റുപോലുമോ ഇല്ലാത്തവരാണ് ആദ്യറാങ്കിൽ ഒട്ടുമിക്കതും. സെലക്ഷൻ കഴിഞ്ഞ് ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ചിലരെ തെരഞ്ഞുപിടിച്ചാണ് ഒഴിവാക്കിയത്. ചിലരെ തിരുകിക്കയറ്റാൻ പലയിടത്തും ജംബോ പട്ടികയാക്കി. ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികപ്രകാരം സിംഗിൾ യൂണിറ്റ് റിസർവേഷൻ നടക്കില്ല. കോടതിയലക്ഷ്യനടപടികളിൽ സർവകലാശാലയെ പെടുത്തിയിട്ടാണ് വിസിയുടെ പടിയിറക്കം. വിസിയുടെ ഏകപക്ഷീയവും സംവരണവിരുദ്ധവുമായ നടപടികളിൽ യുഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങൾതന്നെ രംഗത്തുവന്നിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
Nursing Students

02

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

03

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

04

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

05

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home