Deshabhimani

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി

Ayyappa Devotional Song at Perunnal.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 02:01 AM | 1 min read

പാലാ: ​‘പള്ളിക്കെട്ട്‌ ശബരിമലയ്‌ക്ക്‌’ ഗാനം തടഞ്ഞ്‌ ഹീറോയാകാൻ എത്തിയയാളെ കണ്ടംവഴി ഓടിച്ച്‌ പള്ളി കമ്മിറ്റിയും നാട്ടുകാരും. പെരുന്നാളാഘോഷ വേദിയിൽ വർഗീയത പടർത്താൻ എത്തിയയാളെ വേദിയിൽനിന്നിറക്കി മൈതാനത്തുനിന്ന്‌ പുറത്താക്കി. പിന്നീട്‌ സദസ്സിന്റെ ആവശ്യപ്രകാരം പള്ളിക്കെട്ട്‌ ഗാനം ഗാനമേളസംഘം വീണ്ടും ആലപിച്ചു. പള്ളി വികാരിയുടെ നിർദ്ദേശപ്രകാരം തുടർച്ചയായി അഞ്ച്‌ ഹൈന്ദവ ഭക്തിഗാനങ്ങൾ പാടിയശേഷമാണ്‌ സംഘം മറ്റ്‌ ഗാനങ്ങൾ ആലപിച്ചത്‌.


കിഴപറയാർ സെന്റ്‌ ഗ്രിഗോറിയോസ്‌പള്ളിയുടെ നൂറാം വാർഷിക പെരുനാൾ ആഘോഷത്തിനിടെയാണ്‌ സംഭവം. വീരമണി ആലപിച്ച ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്‌’ എന്ന ഗാനം ഗാനമേളയിൽ പാടുന്നതിനിടെയാണ്‌ അറുപതുകാരൻ വേദിയിൽ കയറി തടസ്സപ്പെടുത്തിയത്‌. പള്ളിപ്പെരുന്നാൾ വേദിയിൽ ക്രിസ്‌തീയ ഭക്തിഗാനങ്ങൾ ആലപിച്ചാൽ മതിയെന്ന്‌ പറഞ്ഞാണ്‌ ഇയാൾ ഗാനമേള തടസ്സപ്പെടുത്തിയത്‌. വേദിയിൽ കയറി ഗായകനെ തടഞ്ഞയാൾക്കെതിരെ സദസ്സ് കൂക്കുവിളികളോടെ പ്രതിഷേധം അറിയിച്ചു. വേദിയിൽ എത്തിയ പള്ളി അധികൃതർ ഇയാളെ മൈതാനത്തുനിന്ന്‌ പുറത്താക്കി. തുടർന്ന്‌ ‘പള്ളിക്കെട്ട്‌’ ആദ്യം മുതൽ ആലപിക്കാൻ ആവശ്യപ്പെട്ട പള്ളി അധികൃതരുടെ നിലപാട്‌ മതമൈത്രിയുടെ പ്രഖ്യാപനമായി. ആലപ്പുഴ റയ്‌ബാൻ ഗാനമേള സംഘം അവതരിപ്പിച്ച ഹൈന്ദവ ഭക്തിഗാനങ്ങൾ സദസ്സ് ഏറ്റുപാടി. പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള താക്കിതായ സംഭവം സോഷ്യല്‍ മീഡിയയിലും കൈയടി നേടി. നിരവധി പേരാണ്‌ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്‌. പാട്ട് തടസ്സപ്പെടുത്തിയയാള്‍ നാട്ടുകാരനല്ലെന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. സംഭവത്തിൽ പരാതികളില്ലാത്തതിനാൽ കേസ്‌ എടുത്തിട്ടില്ലെന്ന്‌ പാലാ പൊലീസ്‌ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala university

01

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

02

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

03

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

04

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Balasangham State Conference.jpg

05

print edition ബാലസംഘം സംസ്ഥാന സമ്മേളനം
27, 28, 29ന്‌ നീലേശ്വരം പാലായിയിൽ
deshabhimani section

Recommended

Deshabhimani
Home