Deshabhimani

print edition ബാലസംഘം സംസ്ഥാന സമ്മേളനം
27, 28, 29ന്‌ നീലേശ്വരം പാലായിയിൽ

Balasangham State Conference.jpg
avatar
സ്വന്തം ലേഖകൻ

Published on Nov 25, 2026, 01:58 AM | 1 min read

കാസർകോട്‌: കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ബദൽ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനം ബാലസംഘത്തിന്റെ എട്ടാം സംസ്ഥാന സമ്മേളനം 27, 28, 29 തീയതികളിൽ നീലേശ്വരം പാലായിയിൽ നടക്കും. യു ബാലചന്ദ്രൻ-, കെ അഭിഷേക് നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം 27ന് രാവിലെ 10ന് ജി എസ് പ്രദീപ് ഉദ്ഘാടനംചെയ്യും. ജില്ലകളിൽനിന്നുള്ള 334 പ്രതിനിധികൾ ഉൾപ്പെടെ 422പേർ പങ്കെടുക്കും. 29ന് നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിലെ ടി നാരായണൻ മാസ്റ്റർ നഗറിൽ സമാപന പൊതുസമ്മേളനത്തിൽ 25,000 കുട്ടികൾ അണിനിരക്കും. എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനംചെയ്യും. ഗായത്രി വർഷ മുഖ്യാതിഥിയാകും.


സമ്മേളന നഗരിയിൽ ചരിത്ര-ചിത്ര പ്രദർശനം, പുസ്തകോത്സവം എന്നിവ തുടങ്ങി. 26ന് വൈകിട്ട് കലാസന്ധ്യയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അതിഥിയായെത്തും. 27ന് വൈകിട്ട് സാംസ്കാരിക സദസ്സ് ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് ഉദ്ഘാടനംചെയ്യും. നടൻ മധുപാൽ മുഖ്യാതിഥിയാകും. 28ന് മിസ നാടകം അരങ്ങേറുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിതയിച്ചു. പ്രസിഡന്റ് പ്രവിഷ പ്രമോദ്, സെക്രട്ടറി ഡി എസ് സന്ദീപ്, സ്വാഗതസംഘം ചെയർമാൻ എം രാജഗോപാലൻ, ജനറൽ കൺവീനർ എം രാജൻ എന്നിവർ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala university

01

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

02

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

03

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

04

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

05

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home