Deshabhimani

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ

KSRTC Super Deluxe.jpg
avatar
എ ബി അൻസാർ

Published on Nov 25, 2026, 02:12 AM | 1 min read

പത്തനാപുരം: മുന്നൂറുകിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിന്റെ വരുമാനം വെറും 962 രൂപ. കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ സർവീസാണ് നഷ്ടത്തിലോടിയത്‌. പാലക്കാട്ടുനിന്ന്‌ പത്തനാപുരത്തേക്കുള്ള സൂപ്പർ ഡീലക്സ് സർവീസാണിത്. സാധാരണ സർവീസിന്റെ സമയം മുൻകൂട്ടി നിശ്ചയിച്ച് ഓൺലൈനായി പകുതിയിലധികം സീറ്റുകൾ ബുക്കിങ്ങായ ശേഷമാണ് ദീർഘദൂര സർവീസുകൾ ആരംഭിക്കുക. എന്നാൽ, ഭരണകക്ഷി യൂണിയനുകളിലെ നേതാക്കളുടെ ഇടപെടലിൽ മുന്നൊരുക്കങ്ങളില്ലാതെ സർവീസ് ആരംഭിച്ചെന്നാണ് ആക്ഷേപം.


​ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നാല് ഡ്യൂട്ടികളാണ് ആദ്യം ക്രമീകരിച്ചിരുന്നത്. എന്നാൽ, വരുമാനം കുറഞ്ഞതിനെ തുടർന്ന് എടിഒ ഇടപെട്ട് ഒരു ഡ്യൂട്ടി കുറച്ചു. എന്നിട്ടും വരുമാനം 1000 തികഞ്ഞില്ല. നഷ്‌ടത്തിന്റെ പേരിൽ ഗ്രാമീണ മേഖലകളിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോൾ മറുവശത്ത് വൻ സാമ്പത്തിക നഷ്ടം വരുത്തുന്ന ഇത്തരം സർവീസുകൾക്ക് യഥേഷ്ടം അനുമതി നൽകുകയാണ്.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala university

01

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

02

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

03

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

04

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

05

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home