ആഗോളവ്യാപകമായി പണിമുടക്കി ചാറ്റ്ജിപിടി

സാൻഫ്രാൻസിസ്കോ : ആഗോള വ്യാപകമായി പണിമുടക്കി ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി. ഓപ്പൺ എഐയുടെ എപിഐ സർവീസും നിശ്ചലമായി. നിരവധി ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. 37,00ത്തോളം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോഷ്യൽമീഡിയയിലും നിരവധി പേർ ഓപ്പൺഎഐയ്ക്കെതിരെ രംഗത്തെത്തി. ഓപ്പൺ എഐയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന വൻകിട കമ്പനികളേയും തകരാർ ബാധിച്ചിട്ടുണ്ട്. ബാഡ്‌ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ്ജിപിടി ഉപയോഗിക്കാൻ ശ്രമിച്ചവർക്ക് ലഭിച്ചത്. വിഷയത്തിൽ ഓപ്പൺഎഐ പ്രതികരണവുമായെത്തി. എന്നാൽ തകരാറിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.









0 comments