ടെക്കികളുടെ സര്‍ഗോത്സവം; പ്രതിധ്വനി സൃഷ്‌ടി 2021 രചനകള്‍ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2021, 02:12 PM | 0 min read

കേരളത്തിലെ ടെക്കികളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന സൃഷ്‌ടി സാഹിത്യോത്സവത്തിന്റെ  ഏട്ടാമത് എഡിഷൻ സൃഷ്‌ടി2021ലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ  മലയാളം, ഇംഗ്ലിഷ് ഭാഷകളിലായി രചനാ മത്സരമാണ് നടക്കുന്നത്.  

കലാ - സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങിയ ഒരു വിദഗ്ധ സമിതിയായിരിക്കും രചനകള്‍ വിലയിരുത്തുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇതിനു പുറമെ പ്രതിധ്വനിയുടെ വെബ് പേജിൽ പ്രസിദ്ധപ്പെടുത്തുന്ന രചനകള്‍ വിലയിരുത്തുവാന്‍ വായനക്കാര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്. വായനക്കാര്‍ തിരഞ്ഞെടുക്കുന്ന രചനകള്‍ക്ക് റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്.

പോയ വര്‍ഷങ്ങളില്‍ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി കലാ സാഹിത്യ ഉത്സവത്തിന് ടെക്കികളില്‍ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണുണ്ടായിരുന്നത്. മലയാള സാഹിത്യത്തിലെ മഹാരഥന്മാരായ ശ്രീ വി. മധുസൂദനന്‍ നായര്‍ 2014 ലും ശ്രീ സുഭാഷ് ചന്ദ്രന്‍ 2015 ലും ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ 2016 ലും ശ്രീ ബെന്യാമിന്‍ 2017 ലും ശ്രീ കുരീപ്പുഴ ശ്രീകുമാർ 2018 ലുംശ്രീ സന്തോഷ് എച്ചിക്കാനം 2019 ലും ശ്രീ സച്ചിദാനന്ദൻ 2020 ലും വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുകയുണ്ടായി. ടെക്കികളുടെ മൂവ്വായിരത്തിലധികം രചനകൾ ആണ് ഇതുവരെ സൃഷിടിയിൽ മാറ്റുരയ്‌ക്കപ്പെട്ടത്  

മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ  വിവരങ്ങളും::

http://prathidhwani.org/guidelines-srishti-2021
 
എന്ന പേജില്‍ ലഭ്യമാണ്.

നിങ്ങളുടെ സൃഷ്‌ടികൾ അതത്  ഇമെയിൽ കളിലേക്ക് അയക്കുക ; അവസാന തീയതി   05/01/2022

Poem -  [email protected]
Story - [email protected]
Article- [email protected]

കൂടുതൽ വിവരങ്ങൾക്ക്:

വിപിൻ രാജ് ( കൺവീനർ , സൃഷ്ടി 2021) - 99610 97234

സുബിൻ  ( ജോയിന്റ് കൺവീനർ, കൊച്ചി ) - 94963 41215
അഞ്ചു ഡേവിഡ് ( ജോയിന്റ് കൺവീനർ, ട്രിവാൻഡ്രം ) - 96335 42419
പ്യാരേലാൽ ( ജോയിന്റ് കൺവീനർ, കാലിക്കറ്റ് ) - 8547872972



deshabhimani section

Related News

View More
0 comments
Sort by

Home