വാട്‌സാപ്പാണോ; ഒന്നും രഹസ്യമല്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 23, 2020, 11:09 PM | 0 min read

സ്വകാര്യ സന്ദേശങ്ങളും വിവരങ്ങളും കൈമാറാൻ വാട്‌സാപ് ഗ്രൂപ്പ്‌ ചാറ്റ്‌ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരെ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. സ്വകാര്യ വാട്സാപ്‌ ഗ്രൂപ്പുകളുടെ  ലിങ്കുകൾ പോലും ഗൂഗിൾ സെർച്ചിൽ ലഭ്യമാണെന്ന് മാധ്യമപ്രവർത്തകനായ ജോർഡൻ വിൽഡൺ ആണ് ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയത്.

ഗൂഗിളിൽ കൃത്യമായി തെരഞ്ഞാൽ വാട്സാപ് ഗ്രൂപ്പ് ചാറ്റുകൾ കണ്ടെത്താനും അതിൽ ചേരാനും ആളുകൾക്ക് കഴിയും. നിങ്ങൾ കരുതുന്ന അത്ര സുരക്ഷിതമല്ല വാട്സാപ് ഗ്രൂപ്പുകളെന്നും ജോർഡൻ ട്വീറ്റിൽ വ്യക്തമാക്കി. വാട്‌സാപ്പിന് പരിമിതി ഏറെയുണ്ട്. വാട്‌സാപ് ഗ്രൂപ്പ് ചാറ്റുകള്‍ പലവിധ ആവശ്യത്തിനായി ഉപയോഗിക്കുന്നവരുണ്ട്.
ഗൂഗിൾ സെർച്ചിലൂടെ ലഭിക്കുന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ഗ്രൂപ്പ്‌ ചാറ്റുകൾ കാണാനാകുമെന്ന്‌ മാത്രമല്ല, ഗ്രൂപ്പിൽ അംഗമായിട്ടുള്ളവരുടെ പേരും വിവരങ്ങളും ഫോൺ നമ്പരുകളും ഇതുവഴി ലഭിക്കും.  http:/chat.whatsapp.com ലിങ്കിലൂടെ ലക്ഷക്കണക്കിന്‌  വാട്‌സാപ് ഗ്രൂപ്പ്‌ വിവരങ്ങളാണ്‌ ലഭിക്കുന്നത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home