സ്വന്തമായി ഒഎസ്‌ നിർമിക്കാൻ എഫ്‌ബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 22, 2019, 09:50 PM | 0 min read

സ്വന്തമായി ഓപ്പറേറ്റിങ്‌ സിസ്റ്റം നിർമിക്കാനൊരുങ്ങുകയാണ്‌ ഫെയ്‌സ്‌ബുക്ക്‌. ഇതോടെ തങ്ങളുടെ ഹാർഡ്‌വെയർ ഉപകരണങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നാണ്‌ കമ്പനി പറയുന്നത്‌. ഫെയ്‌സ്‌ബുക്കിന്റെ ഓഗ്‌മെന്റഡ്‌ റിയാലിറ്റി, വിർച്വൽ റിയാലിറ്റി, വീഡിയോ കോളിങ് സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഗൂഗിളിന്റെ ആൻഡ്രോയിഡ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. സ്വന്തം ഒഎസിലേക്ക്‌ മാറുന്നതോടെ ഫെയ്‌സ്‌ബുക്കിന്റെ സ്വകാര്യതയുടെ കാര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പായേക്കാം.

സ്മാർട്ട്‌ഫോണുകൾക്കായി ഓപ്പറേറ്റിങ്‌ സിസ്റ്റം സൃഷ്ടിക്കുകയല്ല ഇപ്പോൾ ഫെയ്‌സ്‌ബുക്കിന്റെ ലക്ഷ്യം. തങ്ങളുടെ ഒഎസ് നിർമിക്കാനുള്ള ചുമതല മൈക്രോസോഫ്റ്റിന്റെ ഒഎസായ വിൻ‌ഡോസ് എൻ‌ടിയുടെ സഹനിർമാതാവായ മാർക്ക് ലൂക്കോവ്സ്കിക്കാണ്‌ ഫെയ്‌സ്‌ബുക്ക്‌ നൽകിയതെന്നാണ്‌ റിപ്പോർട്ട്. "പുതിയ തലമുറയ്ക്കിടയിൽ സ്വന്തം ഇടം കണ്ടെത്തേണ്ടത്‌ ഞങ്ങൾക്ക്‌ അത്യാവശ്യമാണ്‌. സാങ്കേതിക ലോകത്തെ മത്സരരംഗത്ത്‌ ആരെയും വിശ്വസിക്കാൻ പറ്റില്ല. അതുകൊണ്ട്‌ സ്വന്തമായ ഒഎസ്‌ നിർമിക്കും'–-ഫെയ്‌സ്‌ബുക്കിന്റെ ഹാർഡ്‌വെയർ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home