തെരഞ്ഞെടുപ്പിൽ ഫെയ്‌സ്‌ബുക്ക്‌ കളി നടക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2019, 11:28 PM | 0 min read

അമേരിക്കയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ ഒരു വർഷം മാത്രം ശേഷിക്കെ മുൻകരുതലുമായി ഫെയ്‌സ്‌ബുക്ക്‌. തെരഞ്ഞെടുപ്പുകളിൽ ഫെയ്‌സ്‌ബുക്ക്‌  ഉപകരണമാകരുതെന്ന തീരുമാനമാണ്‌ പുതിയ നീക്കത്തിനു പിന്നിൽ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായി പ്രത്യേക സുരക്ഷാ ഉപകരണം ഫെയ്‌സ്‌ബുക്ക്‌ വികസിപ്പിച്ച്‌ കഴിഞ്ഞു. ഇവരുടെ അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്യപ്പെടാതിരിക്കാനും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുമാണിത്‌.

മാധ്യമവാർത്തകളുടെ ആധികാരികത കൂടുതൽ പരിശോധിക്കാനും തീരുമാനമായി. ഇതിനായി 14 കോടി രൂപയാണ്‌ കമ്പനി ചെലവാക്കുന്നത്‌. റഷ്യ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന നാല്‌ നെറ്റ്‌വർക്കുകൾ നീക്കം ചെയ്തതായും കമ്പനി അറിയിച്ചു. തെരഞ്ഞെടുപ്പുകളിൽ കാലക്രമേണ ഉണ്ടായ മാറ്റങ്ങൾക്കൊപ്പം ഫെയ്‌സ്‌ബുക്കും മാറുകയാണെന്ന്‌ മാർക്ക്‌ സുക്കർബർഗ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home