സ്വകാര്യതയിൽ തലയിടാൻ ചിലർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2019, 10:48 PM | 0 min read

സന്ദേശം അയക്കുമ്പോൾ ഉപയോഗിക്കുന്ന രഹസ്യകോഡുകൾ ഒഴിവാക്കാനുള്ള അധികാരം നൽകണമെന്നാവശ്യപ്പെട്ട്‌ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഫെയ്‌സ്‌ബുക്കിനെ സമീപിച്ചു. എന്നാൽ, ഫെയ്‌സ്‌ബുക്ക്‌ ഈ ആവശ്യം നിഷേധിച്ചു. 

അടുത്തിടെയുണ്ടായ കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക ഉൾപ്പെടെ നിരവധി അഴിമതികൾ ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യത കുറച്ചിരുന്നു. തുടർന്ന്‌ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ അറിയിച്ചിരുന്നു. എന്നാൽ, സുരക്ഷ വർധിപ്പിക്കുന്നതോടെ ഭീകരത, കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്താൻ നിയമപാലകർക്ക്‌ കഴിയാതെ വരുമെന്ന്‌ യുഎസ് അറ്റോർണി ജനറൽ വില്യം ബാർ, ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, ഓസ്‌ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൺ എന്നിവർ ഒപ്പിട്ട സംയുക്ത കത്തിൽ പറയുന്നു. സർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്നും ഇത്‌ ഉപയോക്താക്കളുടെ സ്വകാര്യതയെ തകർക്കുമെന്നുമാണ്‌ ഫെയ്‌സ്‌ബുക്കിന്റെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Home