മൈക്രോസോഫ്റ്റിന്‌ പണി പാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2019, 10:26 PM | 0 min read

ആ​ഗോളകംപ്യൂട്ടര്‍ സോഫ്ട് വെയര്‍ ഭീമനായ മൈക്രോസോഫ്ട് ഏറെ അവകാശവാദവുമായി അവതരിപ്പിച്ച വിൻഡോസ്‌ 10 ന്റെ പുത്തൻ അപ്ഡേഷന്‍ ഉപയോക്താക്കളെ അത്രയ്ക്ക് ആവേശം കൊള്ളിച്ചിട്ടില്ല. അപ്ഡേഷന്‍ ചെയ്താല്‍  ബ്ലൂടൂത്ത്‌ പണിമുടക്കുന്ന സ്ഥിതിയാണിപ്പോള്‍.  പ്രശ്നപരിഹാരം എത്രയും വേഗം ഉണ്ടാകുമെന്നാണ്‌ മൈക്രോസോഫ്‌റ്റ്‌ പറയുന്നത്.

പുതിയ അപ്ഡേഷന്‍ വരുത്തിയവര്‍ക്ക്  ബ്ലൂടൂത്ത്‌ സ്പീക്കറുമായി ബന്ധിപ്പിക്കാന്‍ പറ്റുന്നില്ല. അഥവാ ബന്ധിപ്പിക്കാന്‍ പറ്റിയാലും  ശബ്ദത്തിന്റെ ഗുണം വളരെ മോശമെന്നും പരാതി ഉയരുന്നു.

ഇത്‌ ആദ്യമായല്ല വിൻഡോസ്‌ 10  ഉപയോക്താക്കൾ ബ്ലൂടൂത്ത്‌ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ ഉയർത്തുന്നത്‌. പ്രശ്നം മനപ്പൂർവം സൃഷ്ടിച്ചതാണെന്നായിരുന്നു അന്ന്‌ മൈക്രോസോഫ്‌റ്റ്‌ പ്രതികരിച്ചത്. സുരക്ഷിതമല്ലാത്ത ഡിവൈസുകളുമായുള്ള കണക്‌ഷ്ൻ ഒഴിവാക്കാനാണെന്നായിരുന്നു പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Home