സ്വകാര്യത സംരക്ഷിക്കാന്‍ പ്രൈവസി സാന്‍ഡ് ബോക്‌സ്

പരസ്യങ്ങൾ നോക്കുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത ചോരുന്നത് സംരക്ഷിക്കാൻ പുതിയ ശ്രമവുമായി ഗൂഗിൾ.പ്രൈസാൻഡ് ബോക്‌സ് എന്ന പേരിൽ പുതിയ മാനദണ്ഡങ്ങൾ നിർമിക്കാൻ ഒരുങ്ങുകയാണ് സെർച്ച് എൻജിൻ ഭീമന്മാരായ ഗൂഗിൾ.
കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഇതിന്റെ പ്രാഥമിക ആശയം ഒരുക്കാനുള്ള പ്രവർത്തനം ആരംഭിച്ചുവെന്ന് ക്രോം എൻജിനിയറിങ് വിഭാഗം ഡയറക്ടർ ജസ്റ്റിൻ പറഞ്ഞു. ഉപയോക്താക്കൾ കാണുന്നത് ആവശ്യമായ പരസ്യങ്ങളാണെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം കെെമാറുന്ന വ്യക്തിഗത വിവരങ്ങൾ കുറയ്ക്കാനും ഇതിന്റെ ഭാഗമായി നീക്കമുണ്ട്.
കുക്കീസിന് പകരം ഫിങ്കർ പ്രിന്റ് സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നത് സ്വകാര്യത ചോരാൻ ഇടയാക്കും. കുക്കീസ് കളയുന്നതുപോലെ ഫിങ്കർ പ്രിന്റ് നീക്കാനാകില്ലെന്നും ഗൂഗിൾ അഭിപ്രായച്ചെട്ടു









0 comments