ഇന്റർനെറ്റ‌് വേഗത: ഇന്ത്യ 121–-ാമത‌്

രാജ്യത്ത‌് ഇന്റർനെറ്റിന്റെ വളർച്ച അതിവേഗം കുതിച്ചുയരുമ്പോഴും ഇന്റർനെറ്റിന്റെ വേഗതയുടെ കാര്യത്തിൽ ഇന്ത്യ ബഹൂദുരം പിന്നിൽ. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യം പിന്നെയും പിറകോട്ടു പോകുന്നതായാണ‌് ഓക‌്‌ല പുറത്തുവിട്ട റിപ്പോർട്ട‌് സൂചിപ്പിക്കുന്നത‌്.
വേഗത കണക്കാക്കുന്ന സോഫ്റ്റ്‍വെയറായ ഓക്‍ലയുടെ റിപ്പോർട്ടനുസരിച്ച‌് ലോക രാജ്യങ്ങള്‍ക്കിടയില്‍ 121-–-ാം സ്ഥാനമാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യക്കുള്ളത്. കഴിഞ്ഞവർഷം ഇത‌് 109–-ാം സ്ഥാനമായിരുന്നു. എന്നാല്‍, ഫിക്സഡ് ബ്രോഡ്ബാന്‍ഡിന്റെ വേഗതയിൽ ഇന്ത്യ 68-–-ാം സ്ഥാനത്തുണ്ട‌്. ഏപ്രിലിൽ 29.25 എംബിപിഎസാണ് രാജ്യത്തെ ശരാശരി ഫിക‌്സഡ‌് ബ്രോഡ്ബാന്‍ഡിന്റെ ഡൗൺലോഡ‌് വേഗത. മൊബൈല്‍ ഇന്റര്‍നെറ്റിൽ ഇത‌് 10.71 എംബിപിഎസാണ്. 65.41 എംബിപിഎസുമായി മൊബൈൽ ഇന്റർനെറ്റിൽ നോർവെയാണ‌് ഒന്നാമത‌്. ഭൂമിശാസ്‌ത്രപരമായി വലിയ പ്രദേശമായതിനാലും ഉയർന്ന ജനസംഖ്യ ഉള്ളതിനാലുമാണ‌് ഇന്ത്യ പിറകിൽ പോകാൻ കാരണമെന്ന‌് ഓക‌്‌ല സഹസ്ഥാപകനും ജനറൽ മാനേജരുമായ ഡേൗഗ‌് സട്ടൽസ‌് പറഞ്ഞു.









0 comments